സ്മാർട്ട്‌സിറ്റി സിഇഒ രാജിവച്ചു

Posted on: June 30, 2015

Jijo-Joseph-Smartcity-CS

കൊച്ചി : സ്മാർട്ട്‌സിറ്റി സിഇഒ ജിജോ ജോസഫ് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ജിജോ ജോസഫും സ്മാർട്ട് സിറ്റി അധികൃതരും വ്യക്തമാക്കി. ജൂൺ 23 ന് ആണ് ജിജോ ജോസഫ് തന്റെ രാജിക്കത്ത് സ്മാർട്ട് സിറ്റി മാനേജ്‌മെന്റിന് കൈമാറിയത്. ഇൻഫോപാർക്ക് സിഇഒ ആയിരിക്കെ 2013 ജൂണിലാണ് ജിജോ ജോസഫ് സ്മാർട്ട്‌സിറ്റി സിഇഒ ആയി നിയമിതനായത്.

ടീകോം ഗ്ലോബൽ ഓപറേഷൻസ് മാനേജിംഗ് ഡയറക്ടർ ബാജു ജോർജിനാണ് സിഇഒയുടെ ചുമതല.

സ്മാർട്ട് സിറ്റിയിലെ 6.5 ലക്ഷം ചതുരശ്രയടിയുള്ള ആദ്യ മന്ദിരത്തിന്റെ ഉദ്ഘാടനം ജൂണിൽ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. മന്ദിരത്തിന്റെ പണികൾ 95 ശതമാനം പൂർത്തീകരിച്ചു. എന്നാൽ തിരക്കിട്ട് ഉദ്ഘാടനം നടത്തേണ്ടെന്നാണ് ടീകോമിന്റെ നിലപാട്.