ഇൻഫോപാർക്കിൽ പ്രീ ബജറ്റ് അവലോകനം

Posted on: January 29, 2016

Union-Budget-2015-16-Big-aകൊച്ചി : കോഴിക്കോട് ഐഐഎമ്മിന്റെ ആഭിമുഖ്യത്തിൽ കൊച്ചി ഇൻഫോപാർക്കിൽ ജനുവരി 30 ന് പ്രീ ബജറ്റ് അവലോകനം സംഘടിപ്പിക്കും. ഇൻഫോപാർക്കിലെ അതുല്യ ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിനാണ് അവലോകനയോഗം.

യോഗത്തിൽ ഡോ. സുബ്രഹ്മണ്യം സ്വാമി, വി. ജോർജ് ആന്റണി (യുഎഇ എക്‌സ്‌ചേഞ്ച്), ഡോ. വി. കെ. വിജയകുമാർ (ജിയോജിത്), ഡോ. കെ. ഹരിപ്രസാദ് ( അപ്പോളോ ഹോസ്പിറ്റൽ), എന്നിവർ പ്രഭാഷണം നടത്തും.