03
Friday
May 2024
May 2024
ഷവോമി റെഡ് മി വൈ
Posted on: November 5, 2017
ഷവോമി റെഡ് മി വൈ പരമ്പരയിൽ രണ്ട് സ്മാർട്ട്ഫോണുകൾ – റെഡ് മി വൈ 1, റെഡ് മി വൈ 1 ലൈറ്റ് വിപണിയിൽ അവതരിപ്പിച്ചു. സെൽഫി ലൈറ്റോടുകൂടിയതാണ് റെഡ് മി വൈ 1, ഏതു പ്രതികൂല കാലാവസ്ഥയിലും വ്യക്തമായ ചിത്രം ലഭ്യമാക്കുന്ന 16 എംപി മുൻകാമറയാണ് പ്രത്യേകത. 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, കോണിങ്ങ് ഗോറില്ല ഗ്ലാസ്, 13 എംപി പിൻകാമറ, 3080 എംഎഎച്ച് ബാറ്ററി എന്നിവയും ശ്രദ്ധേയമാണ്.
3 ജിബി റാം, 32 ജിബി സ്റ്റോറേജ് എന്നിവയോടുകൂടിയ റെഡ് മി വൈ 1 ന്റെ വില 8999 രൂപ, 4 ജിബി റാമും 64 ജിബി സ്റ്റോറേജും ഉള്ള ഫോണിന്റെ വില
10,999 രൂപ.
റെഡ് മി വൈ 1 ലൈറ്റ്, ഒക്ടാകോർ ക്വാൾകോം സ്നാപ് ഡ്രാഗൺ 425 പോസസർ, 2ജിബി റാം, 16 ജിബി ഇന്റേണൽ സ്റ്റോറേജ്, 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, 13 എംപി പിൻ കാമറ, 3080 എംഎഎച്ച് ബാറ്ററി എന്നിവയോടു കൂടിയതാണ്. വില 6999 രൂപ.
TAGS: Redmi Y1 | Redmi Y1 Lite |
News in this Section
Related News
Trending News