ഗ്യാലക്‌സി നോട്ട് 5

Posted on: September 8, 2015

Samsung-Galaxy-Note-5-launcസാംസംഗ് ഇലക്ട്രോണിക്‌സ് ഗ്യാലക്‌സി നോട്ട് 5 വിപണിയിൽ അവതരിപ്പിച്ചു. ഗ്യാലക്‌സി നോട്ട് സീരീസിന്റെ ഏറ്റവും പുതിയ പതിപ്പാണിത്. 5.7 ക്വാഡ് എച്ച്ഡി സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 4 ജിബി റാം, 16 മെഗാപിക്‌സൽ റിയർ ക്യാമറ. 5 എംപി ഫ്രണ്ട് ക്യാമറ. 3000 എംഎഎച്ച് ബാറ്ററി, വയർലെസ് ചാർജിംഗ് സൗകര്യം, ആൻഡ്രോയ്ഡ് ലോലിപോപ് ഓപറേറ്റിംഗ് സിസ്റ്റം എന്നീ സവിശേഷതകളുമായി എത്തുന്ന നോട്ട് 5 ന് ഏറെ പ്രയോജനകരമായ സ്‌റ്റൈലസ് എസ് പെന്നുമുണ്ട്.
സാംസംഗിന്റെ ഇന്ത്യൻ ഗവേഷണവിഭാഗം രൂപപ്പെടുത്തിയ നിരവധി സവിശേഷതകൾ ഈ മോഡലിൽ സമന്വയിക്കുന്നു. നോട്ട് 5 ന്റെ മൾട്ടിമീഡിയ സവിശേഷതകളിൽ തൊട്ട് ബ്രൗസർ ഫംഗ്ഷനുകളിൽ വരെ ഇന്ത്യൻ സാങ്കേതിക മികവ് ദൃശ്യമാണ്. ലൈവ് വീഡിയോ ബ്രോഡ്കാസ്റ്റ് സൗകര്യമുള്ള നോട്ട് 5 ലെ വീഡിയോ കൊളാഷ്, വീഡിയോ ഹൈലൈറ്റ് ഫീച്ചറുകൾ ഇന്ത്യൻ ആർ & ഡി ടീമീന്റെ സംഭാവനയാണ്.

Samsung-Galaxy-Note5-Big

നോട്ട് 5 പ്ലഗ് ചെയ്ത് ചാർജ് ചെയ്താൽ 90 മിനിറ്റിലും വയർലെസ് ആയി 120 മിനിറ്റിലും പൂർണമായി ചാർജ് ചെയ്യാം. ബ്ലാക്ക് സഫയർ, ഗോൾഡ് പ്ലാറ്റിനം, സിൽവർ ടൈറ്റാനിയം നിറങ്ങളിൽ ഗ്യാലക്‌സി നോട്ട് 5 ലഭ്യമാണ്. നോട്ട് 5 ന്റെ വില 32 ജിബി മോഡലിന് 53,900 രൂപ, 64 ജിബി മോഡലിന് 59,000 രൂപ.