ഓൾ ടെറയിൻ വാഹനങ്ങളുമായി അവിഗ്‌ന മോട്ടോർ കേരളത്തിൽ

Posted on: July 6, 2015

Avigna-Motor-Sports-Big

കൊച്ചി : അവിഗ്‌ന മോട്ടോർ സ്‌പോർട്‌സ് കേരളത്തിലേക്ക്. ഓൾ ടെറയിൻ വാഹനശ്രേണി കേരള വിപണിയിൽ അവതരിപ്പിച്ചു. കൊച്ചിയിൽ ക്വാഡ്‌സ് ഷോറൂമും ആരംഭിച്ചു. മോട്ടോർ സ്‌പോർട്‌സ് റേസിങ്ങ്, ഇലക്ട്രിക് ഗോൾഡ് കാർട്ട്, ആംഫീബിയസ് വാട്ടർക്രാഫ്റ്റ്‌സ്, കാർഷികാവശ്യങ്ങൾക്കുള്ള വാഹനങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഷോറൂമിൽ ഉണ്ടാകും. തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നീ നഗരങ്ങളിലും ഉടൻ ഡീലർമാരെ നിയമിക്കും.

പവർ സ്‌പോർട്‌സ്, വിനോദം, യൂട്ടിലിറ്റി തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ഓൾ ടെറയിൻ വാഹനങ്ങൾ ഉപയോഗിക്കാം. ഇന്ത്യ ഉൾപ്പെടെ ഒട്ടുമിക്ക രാജ്യങ്ങളിലും രജിസ്‌ട്രേഷനോ ഡ്രൈവിംഗ് ലൈസൻസോ ഇല്ലാതെ ഓടിക്കാം.

ഇന്ത്യയിലെ ടയർ 1, ടയർ 2 വിപണികളിൽ ഓൾ ടെറയിൻ വാഹന/ ക്വാഡ് ബൈക്ക് നിർമാതാക്കളിൽ പ്രമുഖ സ്ഥാനം നേടിയെടുക്കാൻ അവിഗ്‌ന മോട്ടോർ സ്‌പോർട്ട്‌സിന് കഴിഞ്ഞുവെന്ന് അവിഗ്‌ന മോട്ടോർ സ്‌പോർട്‌സ് ഇന്ത്യ സ്ഥാപകനും സി ഇ ഒ യുമായ അനുപം ദേബ് ചൂണ്ടിക്കാട്ടി. രാജ്യത്താകമാനം വിതരണ ശൃംഖല ശക്തിപ്പെടുത്തുമെന്നും കൂടുതൽ സർവീസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നെബുല ഓട്ടോമോട്ടീവ്‌സിന്റെ എക്‌സ്‌ക്ലൂസിവ് ഡീലർ ആയതിനാൽ എ എം എസിന് ഓൾ ടെറയിൻ വാഹനങ്ങൾ, ട്യൂൺ ബഗ്ഗീസ്, ക്വാഡ് ബൈക്ക്, ഓഫ് റോഡ് വാഹനങ്ങൾ എന്നിവ മികച്ച വിലയ്ക്ക് നൽകാൻ കഴിയും. ജാഗ്വർ ബ്രാൻഡുകളും എ വി എസിൽ ലഭിക്കും. എല്ലാ സംസ്ഥാനങ്ങളിലും ഒന്നോ രണ്ടോ ഡർട്ട് ട്രാക്കുകളും എ വി എസിന് സ്വന്തമായുണ്ട്.

100 സി സി പ്ലസ്, 200 സി സി പ്ലസ്, 250 സി സി പ്ലസ്, 500 സി സി പ്ലസ് വാഹനങ്ങൾ എ എം എസിൽ ലഭിക്കും. സെയിൽസ്, സർവീസ്, സ്‌പെയേഴ്‌സ് എന്നിവ അടങ്ങിയ അത്യാധുനിക ഷോറൂമാണ് ആരംഭിച്ചിരിക്കുന്നത്. എല്ലാ സജ്ജീകരണങ്ങളുമുള്ള വർക്ക്‌ഷോപ്പ്, പ്രീ ഓൺഡ് കാർ സെക്ഷൻ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാകും.

അവിഗ്‌നയുടെ സൂപ്പർ സ്‌റ്റോക്കിസ്റ്റുകളായ മഹേന്ദ്രു ഓട്ടോമോട്ടീവ്‌സ് (പി) ലിമിറ്റഡാണ് കൊച്ചി ഷോറൂം ഓപറേറ്റ് ചെയ്യുന്നത്. എ ടി വി യുടെ 20 മോഡലുകൾ ഇവിടെ ലഭ്യമാകും; കൂടാതെ ജാഗ്വർ എല്ലാ റേഞ്ചുകളും ലഭിക്കും. 1.5 ലക്ഷം രൂപ മുതൽ 9 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾ ഇവിടെ ലഭിക്കും. ഇരുപത്തയ്യായിരം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെയുള്ള സ്‌പോർട്ട് വെയർ ഗിയറുകളും ഇവിടെ ലഭ്യമാണ്. കേരളത്തിലെ മറ്റു നഗരങ്ങളിൽ ഡീലർമാരെ നിയമിക്കുന്നതും മഹേന്ദ്രു ഓട്ടോമോട്ടീവ്‌സ് ആയിരിക്കും.

ഉദ്ഘാടന ഓഫറായി പ്രതിവർഷം 75,000 രൂപയ്ക്ക് എ എം എസ് അംഗത്വം ലഭിക്കും. അംഗത്വം ഉള്ളവർക്ക് എത്ര തവണ വേണമെങ്കിലും എ എം എസ് ട്രാക്കുകളിൽ വാഹനങ്ങൾ ഉപയോഗിക്കാം. ഒറ്റത്തവണ ഉപയോക്താക്കൾക്കായി 3 മണിക്കൂർ പരിശീലന സെഷന് 1000 രൂപയുടെ മറ്റൊരു ഓഫറും ലഭ്യമാണ്.