ആന്ധ്രാ ബാങ്കിന് ലാഭത്തിൽ 110 % വർധന

Posted on: April 28, 2015

Andhra-Bank-big

കൊച്ചി : ആന്ധ്രാ ബാങ്കിന് ഇക്കഴിഞ്ഞ ജനുവരി-മാർച്ച് ക്വാർട്ടറിൽ ലാഭത്തിൽ 110 ശതമാനം വർധന. മുൻ വർഷം ഇതേ ക്വാർട്ടറിൽ ലാഭം 88 കോടിയായിരുന്നു. ഇക്കുറി 185 കോടിയിലേക്കാണ് കുതിച്ചുയർന്നത്. 2014-15 ധനകര്യവർഷത്തെ അറ്റാദായം 46.3 ശതമാനം ഉയർന്ന് 638 കോടിയായി.

പലിശയിനത്തിലുള്ള വരുമാനം 950 കോടി രൂപയിൽ നിന്ന് 1371 കോടി രൂപയായപ്പോൾ വർധന 44.3 ശതമാനം. ഇതര ഇനങ്ങളിലെ വരുമാനം 30 ശതമാനം ഉയർച്ചയോടെ 437.40 കോടിയായി. 1003 കോടി രൂപയാണ് 2014-15 സാമ്പത്തിക വർഷത്തിലെ അവസാന ക്വാർട്ടറിലെ പ്രവർത്തന ലാഭം. മുൻ വർഷം ഇതേ കാലയളവിനേക്കാൾ 18 ശതമാനം വർധന കൈവരിച്ചു.