ഓഹരി വിപണിയിലേക്ക് അപ്രമേയ എന്‍ജിനീയറിംഗ്

Posted on: September 12, 2022

മുംബൈ : മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ അപ്രമേയ എന്‍ജിനീയറിംഗ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുന്‍പാകെ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. ഐപിഒയിലൂടെ 50 ലക്ഷം വരെയുള്ള പുതിയ ഓഹരികളുടെ കൈമാറ്റമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഫര്‍ ഫോര്‍ സൊന്നുമില്ലെന്ന് സെബിയില്‍ സമര്‍പ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്റ്റ്‌സ് (ഡിആര്‍എച്ച്പി) വ്യക്തമാക്കുന്നു.

പ്രാഥമിക ഓഹരി വില്പനയിലൂടെ സമാഹരിക്കുന്ന തുക പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ നിറവേറ്റുന്നതിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും. ഹോം സെക്യൂരിറ്റീസ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. ഓഹരികള്‍ ബിഎസ്ഇയിലും, എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്തു.

ആശുപത്രികള്‍ക്ക് ഹെല്‍ത്ത് കെയര്‍ ഉപകരണങ്ങളും ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങളും വിതരണം ചെയ്യുന്ന തിനൊപ്പം ഐസിയു, ഓപ്പറേഷന്‍ തിയറ്റര്‍, പ്രീ ഫാബ്രിക്കേറ്റഡ് സ്ട്രക്ച്ചര്‍ വാര്‍ഡ് എന്നിവയുടെ ഇന്‍സ്റ്റലേഷന്‍, സജ്ജീകരണം, പരിപാലനം തുടങ്ങിയ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങളുടെ ബിസിനസാണ് കമ്പനിയുടേത്.