01
Wednesday
May 2024
May 2024
സിറ്റി യൂണിയൻ ബാങ്കിന് 11 ശതമാനം അറ്റാദായ വളർച്ച
Posted on: November 9, 2014
സിറ്റി യൂണിയൻ ബാങ്കിന്റെ അറ്റാദായം ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 11 ശതമാനം വർധിച്ച് 193 കോടിയായി. മുൻവർഷം ഇതേകാലയളവിൽ 175 കോടിയായിരുന്നു അറ്റാദായം. വരുമാനം 697 കോടിയിൽ നിന്ന് 773 കോടിയായി വർധിച്ചു.
നിക്ഷേപം 21,056 കോടിയിൽ നിന്ന് 10 ശതമാനം വർധിച്ച് 23,152 കോടിയായി.വായ്പ 15,849 കോടിയിൽ നിന്ന് 7 ശതമാനം വർധിച്ച് 16,908 കോടിയായി. മൊത്തനിഷ്‌ക്രയ ആസ്തി 337 കോടി രൂപ. മൊത്തം വായ്പയുടെ 2 ശതമാനം വരുമിത്. ബാങ്കിന്റെ മൊത്തം ബിസിനസ് 40,060 കോടിയായി.
TAGS: City Union Bank | Q2 Results 2014 |
News in this Section
Trending News