ഐ.ആർ.സി.ടി.സി ഓഹരി വിപണിയിലേക്ക്

Posted on: August 22, 2019

കൊച്ചി : പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി.) ഓഹരി വിപണിയിലേക്ക്. ഓഹരി വിൽപ്പനയിലൂടെ 500 മുതൽ 600 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പത്തു രൂപ മുഖവിലയിൽ രണ്ടു കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്.

സെബിയുടെ അനുമതിക്കായി പ്രാഥമിക ഓഹരി വിൽപ്പനയുടെ കരട് പ്രോസ്‌പെക്ടസ് സമർപ്പിച്ചു. ഐഡിബിഐ കാപ്പിറ്റൽ മാർക്കറ്റ്‌സ് ആൻഡ് സെക്യൂരിറ്റീസ്, എസ്. ബി. ഐ കാപ്പിറ്റൽ മാർക്കറ്റ്‌സ്, യെസ് സെക്യൂരിറ്റീസ് എന്നിവരാണ് ലീഡ് മാനേജർമാർ.