ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: April 10, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ക്വാർട്ടർ ഫലങ്ങളായിരിക്കും ഇനി വിപണിയുടെ ദിശ നിർണയിക്കുന്നത്. വ്യാഴാഴ്ച ഇൻഫോസിസിന്റെ റിസൾട്ട് പുറത്തുവരും.

ബിഎസ്ഇ സെൻസെക്‌സ് 42.47 പോയിന്റ് ഉയർന്ന് 29,749 പോയിന്റിലും നിഫ്റ്റി 15.75 പോയിന്റ് ഉയർന്ന് 9,214 പോയിന്റിലുമാണ് രാവിലെ 9.23 ന് വ്യാപാരം നടക്കുന്നത്.

കോൾ ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, സിപ്ല, എൽ & ടി, ഒഎൻജിസി, ടാറ്റാ മോട്ടോഴ്‌സ്, സൺ ഫാർമ, മാരുതി സുസുക്കി, ടാറ്റാ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, അക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എച്ച്ഡിഎഫ്‌സി, വിപ്രോ, ഗെയിൽ, അദാനി പോർട്ട്‌സ്, എം & എം, ലുപിൻ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |