03
Friday
May 2024
May 2024
പഞ്ചാബ് നാഷണൽ ബാങ്കിന് 5,370 കോടി നഷ്ടം
Posted on: May 18, 2016
ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്കിന് മാർച്ച് 31 ന് അവസാനിച്ച ക്വാർട്ടറിൽ 5,370 കോടി രൂപയുടെ നഷ്ടം. ഇന്ത്യൻ ബാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണിത്. മുൻ വർഷം ഇതേകാലയളവിൽ പിഎൻബി 307 കോടി രൂപ അറ്റാദായം നേടിയിരുന്നു.
2015-16 ലെ നാലാം ക്വാർട്ടറിൽ ബാങ്കിന്റെ മൊത്തം നിഷക്രിയ ആസ്തികൾ 55,818 കോടി രൂപയാണ്. മൂന്നാം ക്വാർട്ടറിൽ 34,338 കോടി രൂപയായിരുന്നു മൊത്തം നിഷ്ക്രിയ ആസ്തി.
കിട്ടാക്കടത്തിന് വേണ്ടിയുള്ള വകയിരുത്തലുകൾ മൂൻവർഷം നാലാം ക്വാർട്ടറിലെ 3,448 കോടിയിൽ നിന്ന് 2015-16 ലെ നാലാം ക്വാർട്ടറിൽ 10,490 കോടിയായി വർധിച്ചു.
News in this Section
Trending News