ഇന്റർഗ്ലോബ് ഏവിയേഷന് 657 കോടി അറ്റാദായം

Posted on: January 22, 2016

IndiGo-Bus-big

ന്യൂഡൽഹി : ഇൻഡിഗോ ഉടമകളായ ഇന്റർഗ്ലോബ് ഏവിയേഷന്റെ അറ്റാദായം മൂന്നാം ക്വാർട്ടറിൽ 24 ശതമാനം വർധിച്ച് 657.28 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ 531.57 കോടിയായിരുന്നു അറ്റാദായം. വരുമാനം 3,938.79 കോടിയിൽ നിന്ന് 4,407.49 കോടിയായി.

കുറഞ്ഞ ഇന്ധനവിലയും ഫ്‌ലീറ്റ് സൈസിലും യാത്രക്കാരുടെ എണ്ണത്തിലുമുണ്ടായ വർധനയുമാണ് നേട്ടത്തിന് കാരണമെന്ന് ഇൻഡിഗോ പ്രസിഡന്റും വോൾടൈം ഡയറക്ടറുമായ ആദിത്യ ഘോഷ് പറഞ്ഞു. 2015 നവംബറിലാണ് ഇൻഡിഗോ ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തത്.