കോഫി ഡേ ഐപിഒയ്ക്ക് സെബി അനുമതി

Posted on: August 20, 2015

Cafe-Coffee-Day-Big

മുംബൈ : കോഫി ഡേ എന്റർപ്രൈസസിന്റെ ഇനീഷ്യൽ പബ്ലിക് ഓഫറിന് സെബിയുടെ അനുമതി ലഭിച്ചു. പബ്ലിക്ക് ഇഷ്യുവിലൂടെ 1150 കോടി രൂപ സമാഹരിക്കാനാണ് കോഫി ഡേ ഒരുങ്ങുന്നത്. റീട്ടെയ്ൽ ശൃംഖല വികസിപ്പിക്കാനും കടബാധ്യതകൾ കുറയ്ക്കാനുമായിരിക്കും ഈ പണം വിനിയോഗിക്കുന്നത്. 209 നഗരങ്ങളിലായി 1423 ഔട്ട്‌ലെറ്റുകളാണ് കോഫി ഡേക്കുള്ളത്.

സെബി അനുമതിക്ക് ഒരു വർഷത്തെ പ്രാബല്യമുണ്ട്. ഇതിനിടെയിൽ പബ്ലിക് ഇഷ്യു നടത്തിയാൽ മതി. കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്‌സ്, മോർഗൻ സ്റ്റാൻലി എന്നിവരാണ് ഇഷ്യുവിന്റെ ബാങ്കർമാർ. വി. ജി. സിദ്ധാർത്ഥ പ്രമോട്ട് ചെയ്യുന്ന കമ്പനിയിൽ ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേക്കനിക്ക് 1.77 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്.