നെഹ്റു ടെക്നോളജിയില്‍ ബിസിനസ് ഇന്‍ക്യുബേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

Posted on: April 6, 2021

കോയമ്പത്തൂര്‍ : നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്റ് ടെക്‌നോളജിയില്‍ ബിസിനസ് ഇന്‍ക്യുബേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. നാഷണല്‍ സയന്‍സ് ആന്റ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ബോര്‍ഡ് അംഗീകാരം നല്‍കിയ ബിസിനസ് ഇന്‍ക്യുബേറ്റര്‍ എന്‍എസ്ടിഇഡിബി സയന്റിസ്റ്റ് അഡൈ്വസര്‍
ഡോ.അനിതഗുപ്ത ഉദ്ഘാടനംചെയ്തു.

മാക്ക് കണ്‍ട്രോള്‍ ആന്റ് സിസ്റ്റം വൈസ് പ്രസിഡന്റ് തിലൈസെതില്‍ പ്രഭു മുഖ്യാതിഥിയായിരുന്നു. അഹമ്മദാബാദ് ഇഡിഐഐ പ്രൊജക്ട് ഡയറക്ടര്‍ ഡോ.എസ്. ബി.സരീന്‍, വുമന്‍ എന്റര്‍പ്രണേഴ്‌സ് ഇന്ത്യ സ്ഥാപക മഹാലക്ഷ്മി ശരവണന്‍, നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ അഡ്വ.ഡോ.ബി.കൃഷ്ണദാസ്, സിഇഒയും സെക്രട്ടറിയുമായ ഡോ.പി.കൃഷ്ണ കുമാര്‍, ബിസിനസ് ഇന്‍ക്യുബേറ്റ്ര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബി.വൈകുണ്ഡ സേനന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.