ക്യാറ്റ് പരീക്ഷാര്‍ഥികള്‍ക്ക് സമഗ്ര പരിശീലന പരിപാടിയുമായി അണ്‍അക്കാഡമി

Posted on: September 3, 2020

കൊച്ചി: മാനേജ്‌മെന്റ് പ്രവേശന പരീക്ഷയായ ക്യാറ്റ് (CAT) ന് തയാറെടുക്കുന്നവര്‍ക്ക് സമഗ്ര പരിശീലന പരിപാടിയുമായി ഇന്ത്യയിലെ ഏറ്റവും വലിയ ലേണിംഗ് പ്ലാറ്റ്‌ഫോമായ അണ്‍അക്കാഡമി. ക്യാറ്റിന് പരീക്ഷാര്‍ഥികള്‍ക്കായി മോക്ക് ടെസ്റ്റുകളും ശില്‍പശാലകളും ഉള്‍പ്പെടെ മൂന്ന് തലത്തിലുള്ള പ്രോഗ്രാമാണ് അണ്‍അക്കാഡമി മുന്നോട്ടുവെയ്ക്കുന്നത്. ടി20 പ്രതിദിന ടെസ്റ്റ് സീരീസ്, മുഴുനീള മോക്ക് ടെസ്റ്റുകളുള്ള ക്യാറ്റ് ചാമ്പ്യന്‍ഷിപ്പ്, അണ്‍അക്കാഡമി ക്യാറ്റ് വര്‍ക്ക് ഷോപ്പുകള്‍ എന്നിവയാണ് മൂന്ന് പരിശീലന തലങ്ങള്‍.

ക്യാറ്റ് പരീക്ഷാര്‍ഥികളെ തയാറെടുപ്പിനായി സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഴുവന്‍ പ്രോഗ്രാമും രൂപകല്പന ചെയ്തിരിക്കുന്നത്. പരീക്ഷടോയുള്ള സമീപനം വിശകലനം ചെയ്യാനും കൂടുതല്‍ ശ്രദ്ധ ചെലുത്താനും സമഗ്ര പരിശീലന മാതൃക വിദ്യാര്‍ഥികളെ സഹായിക്കും. അണ്‍അക്കാഡമി പ്ലാറ്റ്‌ഫോമിലൂടെ, അരുണ്‍ ശര്‍മ, മീനാക്ഷി ഉപാധ്യായ, അഭിലാഷ സ്വരൂപ്, രവി പ്രകാശ്, ഭാരത് ഗുപ്ത തുടങ്ങിയ മികച്ച അധ്യാപകരുടെ വിവിധ സെഷനുകളിലൂടെയുള്ള മാര്‍ഗ നിര്‍ദേശമനുസരിച്ച് പഠിതാക്കള്‍ക്ക് ക്യാറ്റിനായി ഫലപ്രദമായി തയ്യാറെടുക്കാന്‍ കഴിയും. അണ്‍അക്കാഡമിയുടെ വെബ്‌സൈറ്റോ മൊബൈല്‍ അപ്ലിക്കേഷനോ ലോഗിന്‍ ചെയ്ത് പരിശീലന പരിപാടിയില്‍ ചേരാം.

2020 ഓഗസ്റ്റ് 24 മുതല്‍ 2020 ഒക്ടോബര്‍ നാലു വരെ വൈകിട്ട് 7 മുതല്‍ 8 വരെയാണ് ദ്രുതഗതിയിലുള്ളതും സമഗ്രവുമായ വിശകലനത്തിനായുള്ള ടി20 പ്രതിദിന പരീക്ഷണ പരമ്പര. ആഴ്ചതോറും 20 ചോദ്യങ്ങളടങ്ങിയ ഒരു മണിക്കൂര്‍ നീളുന്ന പരീക്ഷയുണ്ടാവും.

ഓഗസ്റ്റ് 29 മുതല്‍ നടക്കുന്ന ക്യാറ്റ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സൗജന്യ മുഴുനീള മോക്ക് ടെസ്റ്റുകളാണ് ഉണ്ടാവുക. മൂന്ന് മണിക്കൂറായിരിക്കും ദൈര്‍ഘ്യം. ഓരോ ടെസ്റ്റിലെയും മികച്ച അഞ്ചു റാങ്കര്‍മാര്‍ക്ക് അണ്‍അക്കാഡമിയിലെ മികച്ച ക്യാറ്റ് അധ്യാപകരുമായി വ്യക്തിഗത ആശയവിനിമയത്തിന് അവസരമുണ്ടാവും. അണ്‍അക്കാഡമിക്യാറ്റ് വര്‍ക്ക്‌ഷോപ്പ്-അഡ്വാന്‍സ്ഡ് പ്രോഗ്രാം സെപ്റ്റംബര്‍ അഞ്ചിന് തുടങ്ങി നവംബര്‍ 22 വരെ തുടരും.

TAGS: Unacademy |