സംരംഭകര്‍ക്ക് ക്രെഡിറ്റ് കാര്‍ഡുമായി മലയാളി സ്റ്റാര്‍ട്ട് അപ്പ്

Posted on: November 12, 2019

സിങ്കപ്പൂര്‍ : മലയാളികളുടെ നേതൃത്വത്തിലുള്ള ഫിന്‍ടെക്സ്റ്റാര്‍ട്ടപ്പായ ഓപ്പണ്‍ ചെറുകിട സംരംഭങ്ങള്‍ക്കായി ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. ഫൗണ്ടേഴ്‌സ് കാര്‍ഡ് എന്ന പേരില്‍ പ്രമുഖ കാര്‍ഡ് കമ്പനിയായ വിസയുമായി സഹകരിച്ചാണ് ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നത്.

സിംഗപ്പൂര് ഫിന്‍ടെക് ഫെസ്റ്റിവലിലാണ് ഫൗണ്ടേഴ്‌സ് കാര്‍ഡ് പുറത്തിറക്കുന്ന കാര്യം ഓപ്പണ്‍ പ്രഖ്യാപിച്ചത്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും ചെലവുകളും വ്യാപാര ഇടപാടുകളും ലളിതമായി കൈകാര്യം ചെയ്യാന്‍ ഈ കാര്‍ഡ് സഹായകമാകും.

ഇതുപോലൊരു കാര്‍ഡ് ആദ്യമായാണ് ഏഷ്യയില്‍ അവതരിപ്പിക്കുന്നത്. എക്‌സ്‌പെന്‍സ് മാനേജ്‌മെന്റ്, സബ്‌സ്‌ക്രിപ്ഷന്‍ മാനേജ്‌മെന്റ്, സബ്‌സ്‌ക്രിപ്ഷന്‍ മാനേജ്‌മെന്റ് തുടങ്ങിയ ഫീച്ചറുകള്‍ കൂടി സംയോജിപ്പിച്ചാണ് കാര്‍ഡ് അവതരിപ്പിക്കുക. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും എസ്. എ. ഇ. കള്‍ക്കുമായി എക്‌സ്‌ക്ല്യൂസീവ് റിവാര്‍ഡുകളും കാര്‍ഡില്‍ ലഭിക്കും.