മാബെൽ ചാക്കോയ്ക്ക് സ്റ്റാർട്ടപ്പ് ലീഡർ ഓഫ് ദ ഇയർ പുരസ്‌കാരം

Posted on: October 22, 2019

കൊച്ചി : കേന്ദ്ര ഇലക്‌ടോണിക്‌സ് – ഐടി മന്ത്രാലയം നാസ്‌കോമുമായി ചേർന്ന ഏർപ്പെടുത്തിയ സ്റ്റാർട്ടപ്പ് ലീഡർ ഓഫ് ദ ഇയർ പുരസ്‌കാരം മലയാളി സംരംഭക മാബെൽ ചാക്കോ കരസ്ഥമാക്കി. ബംഗലുരു ആസ്ഥാനമായുള്ള നിയോബാങ്കിംഗ് സ്റ്റാർട്ടപ്പായ ഓപ്പണിന്റെ സഹസ്ഥാപകയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമാണ് തിരുവല്ല സ്വദേശിനിയായ മാബെൽ.

വനിതാ സംരംഭക (സോഫ്റ്റ്‌വേർ പ്രോഡക്ട്) വിഭാഗത്തിലുള്ള പുരസ്‌കാരം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് സമ്മാനിച്ചു. ചെറുകിട സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഡിജിറ്റൽ ബാങ്കിംഗ്, അക്കൗണ്ടിംഗ്, ബില്ലിംഗ് തുടങ്ങിയ പണം ഇടപാടുകൾ ഒറ്റ പ്ലാറ്റ്‌ഫോമിൽ ഒരുക്കുന്ന സംരംഭമാണ് ഓപ്പൺ. 2017 ൽ ആരംഭിച്ച ഓപ്പൺ ഇതിനോടകം രണ്ട് റൗണ്ടുകളിലായി 250 കോടി രൂപ മൂലധനം സമാഹരിച്ചു.

TAGS: Mabel Chacko | Open |