അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സന്ദര്‍ശിച്ചു

Posted on: March 1, 2019

കൊച്ചി : സെമിസ്റ്റര്‍ അറ്റ് സി പരിപാടിയുടെ ഭാഗമായി വിവിധ അന്താരാഷ്ട്ര സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ച കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്യാമ്പസ് സന്ദര്‍ശിച്ചു. 35 വിദ്യാര്‍ത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത്.
സംരംഭകത്വത്തെക്കുറിച്ചും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്‍കി. സംരംഭക വ്യക്തിത്വങ്ങളുമായി ആശയവിനിമയത്തിനുള്ള അവസരവും ഒരുക്കിയിരുന്നു.

ആഗോളതലത്തിലെ വിവിധ മികവിന്റെ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പരിചയസമ്പന്നതയും അനുഭവങ്ങളും നേടുന്നതിനായാണ് വിദ്യാര്‍ത്ഥികള്‍ക്കായി സെമിസ്റ്റര്‍ അറ്റ് സി പരിപാടി സംഘടിപ്പിച്ചു വരുന്നത്.100 ദിവസം കപ്പലിലാണ് ഈ പരിപാടിയ്ക്കായുള്ള സംഘം യാത്ര ചെയ്യുന്നത്. 25 – ഓളം പഠന വിഷയങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ അതത് മേഖലകളില്‍ മികവ് തെളിയിച്ച പന്ത്രണ്ടോളം രാജ്യങ്ങള്‍ സന്ദര്‍ശിക്കും.