രാജ്യത്തെ ഒന്നാം നമ്പര്‍ ഓട്സ് ബ്രാന്‍ഡായി സഫോള

Posted on: October 26, 2023

കൊച്ചി : മാരികോ ലിമിറ്റഡിന്റെ സഫോള ഓട്സ് രാജ്യത്തെ ഒന്നാം നമ്പര്‍ ഓട്സ് ബ്രാന്‍ഡ് പദവിയില്‍. കാന്താര്‍ ഹൗസ്‌ഹോള്‍ഡ് പാനല്‍ ഡാറ്റയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നാല്‍പ്പത്തിമൂന്നു ശതമാനമാണ് സഫോള ഓട്സിന്റെ വിപണിവിഹിതം. രാജ്യത്തെ ഓരോ 11 കുടുംബങ്ങളിലും ഒന്നിന്റെ വീതം ദൈനംദിന ഭക്ഷണത്തില്‍ ഓട്സ് ഇടംപിടിച്ചതായും കാന്താര്‍ ഡാറ്റ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങിയ വിപണികളില്‍ നിന്നാണ് ഏറ്റവും മികച്ച പ്രതികരണം.

കടുത്ത മത്സരമുള്ള പ്ലെയിന്‍ ഓട്സ് വിപണിയില്‍ ഇരുപത്തിയൊന്നാമതായി 2011ലാണ് സഫോളയുടെ രംഗപ്രവേശം. പത്തുവര്‍ഷംകൊണ്ടു പത്തുമടങ്ങ് വളര്‍ച്ച കൈവരിക്കാന്‍ ബ്രാന്‍ഡിനു കഴിഞ്ഞു. നിര്‍ണായക നാഴികക്കല്ലാണ് സഫോളയുടെ അത്യന്തം അഭിമാനകരമായ നേട്ടമെന്ന് മാരികോ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ സൗഗദ ഗുപ്ത പറഞ്ഞു. ഓട്സിനേയും മില്ലറ്റുകളേയും സഫോള ഏകോപിപ്പിച്ചു.മികവ്, നവീനത, ഉപഭോക്തൃ സംതൃപ്തി എന്നിവയില്‍ പുലര്‍ത്തുന്ന പ്രതിബദ്ധതയാണ് വിപണിയില്‍ ഒന്നാമതെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

TAGS: Saffola Oats |