റിലയന്‍സ് ഡിജിറ്റലിന്റെ ഓണം ഓഫറുകള്‍ സെപ്റ്റംബര്‍ 3 വരെ

Posted on: August 28, 2023

കൊച്ചി : ഓണത്തിന് ഏറ്റവും മികച്ച വിലയില്‍ നിങ്ങളുടെ വീട് ടെക്ക്-അപ്പ് ചെയ്യാന്‍ അവസരം. റിലയന്‍സ് ഡിജിറ്റലിന്റെ പ്രത്യേക ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 3 വരെ ഇലക്ട്രോണിക്‌സ്, ഗാഡ്‌ജെറ്റു
കള്‍ എന്നിവയുടെ വിപുലമായ ശ്രേണിയില്‍ അതിശയിപ്പിക്കുന്ന ഡീലുകളും കിഴിവുകളും നേടാം.

ഫെഡറല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക് കാര്‍ഡുകള്‍ക്ക് 10% ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ഉത്പന്നങ്ങളുടെമേല്‍ 60% വരെ ഡിസ്‌കൗണ്ടും ലഭിക്കും. ഫിനാന്‍സ് ഓപ്ഷനുകള്‍ നോക്കുന്ന ഉപഭോക്താക്കള്‍ക്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് ഫിനാന്‍സുകളില്‍ 10% ക്യാഷ്ബാക്ക്, സഹിതം പലിശ രഹിത
ഇഎംഐ ഓപ്ഷനുകളും ലഭിക്കും. ഓരോ പര്‍ച്ചേസിനും ഉറപ്പായ സമ്മാനങ്ങളോ സ്വര്‍ണ്ണ നാണയങ്ങളോ ലഭിക്കും.

ഈ ഓഫറുകള്‍ക്ക് പുറമേ റിലയന്‍സ് ഡിജിറ്റലിന് ഓരോ വിഭാഗങ്ങളിലും ആകര്‍ഷമായ ഡീലുകളും ഉണ്ട്. ഈ അത്യാകര്‍ഷകമായ ഓഫറുകളും മറ്റും നേടുന്നതിന്, റിലയന്‍സ് ഡിജിറ്റല്‍സ്റ്റോര്‍, മൈ ജിയോ സ്റ്റോര്‍
സന്ദര്‍ശിക്കുക, അല്ലെങ്കില്‍ reliancedigital.in ല്‍ ലോഗിന്‍ ചെയ്യുക. എല്ലാ ഓഫറുകളിലുംവിലകളിലും നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്.