ഹോണ്ട ടൂവീലറുകള്‍ക്കായി ‘പ്രോ ഹോണ്ട’ എന്‍ജിന്‍ ഓയില്‍ ശ്രേണി അവതരിപ്പിച്ചു

Posted on: May 17, 2023

കൊച്ചി : ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഹോണ്ട ടൂവീലറുകള്‍ക്കായി ‘പ്രോ ഹോണ്ട’ എന്ന പുതിയൊരു എന്‍ജിന്‍ ഓയില്‍ ശ്രേണി അവതരിപ്പിച്ചു. ജപ്പാനിലെ ഹോണ്ട മോട്ടോര്‍ കമ്പനിയുടെ ആഗോള ഓയില്‍ ബ്രാന്‍ഡാണ് പ്രോ ഹോണ്ട. 10ഡബ്ല്യു30 5ഡബ്ല്യു30 എന്നിങ്ങനെ രണ്ട് പുതിയ ഗ്രേഡുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 5 ഇന്‍ 1 സാങ്കേതികവിദ്യയിലൂടെ ഘര്‍ഷണവും മലിനീകരണവും കുറച്ച് പരിസ്ഥിതി സൗഹൃദവുമാക്കുന്നു.

ഉപഭോക്താക്കള്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും തുടര്‍ച്ചയായി ലഭ്യമാക്കുകയെന്നതിന്റെ ഭാഗമായാണ് പ്രോ ഹോണ്ട എന്‍ജിന്‍ ഓയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാഥൂര്‍ പറഞ്ഞു.

രണ്ട് ഗ്രേഡുകളും എല്ലാ അംഗീകൃത ഹോണ്ട ടച്ച് പോയിന്റുകളിലും 600 മില്ലി, 800 മില്ലി, 900 മില്ലി, 1000 മില്ലി, 1200 മില്ലി എന്നിങ്ങനെ പാക്കുകളില്‍ ലഭ്യമാണ്. പ്രോ ഹോണ്ട-10ഡബ്ല്യു30 ഗ്രേഡിന്റെ വില 333 രൂപയിലും (800 മില്ലി), പ്രോ ഹോണ്ട 5ഡബ്ല്യു30 ഗ്രേഡിന്റെ വില 311 രൂപയിലും (600 മില്ലി) ആരംഭിക്കുന്നു.