അജ്മല്‍ ബിസ്മിയില്‍ ഓപ്പണ്‍ ബോക്‌സ് സെയില്‍ 20 വരെ ദീര്‍ഘിപ്പിച്ചു

Posted on: July 16, 2022

കൊച്ചി: റീട്ടെയില്‍ ഗ്രൂപ്പായ അല്‍ബിസ്മി ആരംഭിച്ച 50% വിലക്കുറവില്‍ ഓപ്പണ്‍ ബോക്‌സ് സെയില്‍ 20 വരെ ദീര്‍ഘിപ്പിച്ചു. ലോകോത്തര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ 50% വിലക്കുറവില്‍ വാറണ്ടിയോടെ സ്വന്തമാക്കാം.

സോണി, എല്‍ജി, സാംസംഗ്, വേള്‍ പൂള്‍,ഗോദ്‌റേജ്, ഇംപെക്‌സ്, ലോയിഡ്, ഐ.എഫ്.ബി. തുടങ്ങി നൂറിലധികം ബ്രാന്‍ഡുകളുടെ ആയിരത്തിലധികം ഉത്പന്നങ്ങള്‍ 50 ശതമാനമോ, അതിന് മുകളിലോ വിലക്കുറവില്‍ പര്‍ച്ചേസ് ചെയ്യാം. എയര്‍ കണ്ടീഷണര്‍, ഫാനുകള്‍ എന്നിവയ്ക്കും 50% വിലക്കുറവുണ്ട്.
മിക്‌സി, ഗ്ലാസ് കുക്കാപ്പുകള്‍ വിലക്കുറവില്‍ പര്‍ച്ചേസ് ചെയ്യാം.

കുക്ക്വെയര്‍ സെറ്റുകള്‍ക്ക് 61% വിലക്കുറവുണ്ട്. ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്കും ഓഫറുകള്‍ ലഭ്യമാണ്. തെരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്കൊപ്പം ഒരു മൊബൈല്‍ ഫോണ്‍ സൗജന്യമായി നേടാം.

പര്‍ച്ചേസ് എളുപ്പമാക്കാന്‍ ഫിനാന്‍സ് സൗകര്യങ്ങളും, ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് ഇ.എം.ഐ. സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പഴയ ഗൃഹോപകരണങ്ങള്‍, ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ് തുടങ്ങിയവ കൂടിയ വിലയില്‍ എക്‌ചേഞ്ച് ചെയ്ത് പുതിയവ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനും അവസരമുണ്ട്.

 

TAGS: Ajmal Bismi |