ഗോൾഡ് ബാറുകളുമായി മലബാർ ഗോൾഡ്

Posted on: February 6, 2021

കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ നിന്ന് ഗുണനിലവാരം ഉറപ്പ് വരുത്തിയ ഗോള്‍ഡ് ബാറുകള്‍ വാങ്ങാന്‍ സുവര്‍ണാവസരം. സ്വര്‍ണവ്യാപാരികള്‍ക്കും, ആഭരണ നിര്‍മാതാക്കള്‍ക്കും സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറ്റവും മികച്ച വിലയ്ക്ക് ലളിതമായ ഗോള്‍ഡ് ബാറുകള്‍ വാങ്ങാന്‍ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയില്‍ അധിഷ്ഠിതമായി ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ ലണ്ടന്‍ ഗുഡ് ഡെലിവറി ബാര്‍സ്, ദുബായ് ഗുഡ് ഡെലിവറി ബാര്‍സ്, ബിഐഎസ് ഹാള്‍മാര്‍ക്ക്ഡ് ഗോള്‍ഡ് ബാര്‍സ് എന്നിവ വാങ്ങാനാകും.

100 ഗ്രാമിന്റെയും 1000 ഗ്രാമിന്റെയും തൂക്കത്തില്‍ ഇത് ലഭ്യമാണ്. മലബാര്‍ ഗോള്‍ഡ് ബുള്ള്യന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ സ്വര്‍ണ വിലയില്‍ വരുന്ന വ്യതിയാനങ്ങള്‍ അറിയാനും വളരെ എളുപ്പത്തില്‍ ഗോള്‍ഡ് ബാറുകളുടെ വാങ്ങല്‍ പ്രക്രിയ പൂര്‍ത്തിയാക്കാനുമാകും. കെ വൈസി അപ് ലോഡ് ചെയ്തശേഷം ആവശ്യമുള്ള തുക്കം സ്വര്‍ണം ബുക്ക് ചെയ്ത് ആര്‍ടിജിഎസ് മുഖേന പണമടച്ചാല്‍ മതി. ഇന്‍ഷ്വറന്‍സ് പരിരക്ഷയോടെ ബുക്ക് ചെയ്തവരുടെ മേല്‍വിലാസത്തില്‍ സ്വര്‍ണം എത്രയും പെട്ടെന്ന് കൊറിയര്‍വഴി എത്തിച്ചേരും, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ബുള്ള്യന്‍ ഡെസ്‌കമായി 9961174999 ( എക്സ്റ്റന്‍ഷന്‍ 4272, 4291) എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടും ഇന്ത്യയില്‍ എവിടെ നിന്നുംബുക്കിംഗ് പൂര്‍ത്തിയാക്കാം.

സ്വര്‍ണ്ണം ശേഖരിക്കുമ്പോള്‍ ഇതിന്റെ ഖനനം വില്പനക്കാര്‍ വഴി ഉപഭോക്താവിന്റെ കൈകളിലെത്തുന്നത് വരെ കൃത്യമായമാനണ്ഡങ്ങള്‍ അന്താരാഷ്ട്ര തലത്തിലുണ്ട്. അംഗീകൃത സ്രോതസുകളില്‍ നിന്ന് ഉത്തരവാദിത്വത്തോടെ ശേഖരിച്ച സ്വര്‍ണമാണ് മലബാര്‍
നല്‍കുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അഹമ്മദ് പറഞ്ഞു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാക്, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ തുടങ്ങി രാജ്യത്തിലെ പ്രധാന ബാങ്കുകളുമായി ചേര്‍ന്നാണ് വിപണനം നടത്തുന്നത്.