മലബാര്‍ ഗോള്‍ഡില്‍ മണ്‍സൂണ്‍ പ്രൈസ് പ്രോമിസ്

Posted on: July 2, 2020

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ മണ്‍സൂണ്‍ പ്രൈസ് പ്രോമിസിനു തുടക്കം. സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ 20 ശതമാനം മുതല്‍ 50 ശതമാനം വരെയും ഡയമണ്ട് വിലയില്‍ 25 ശതമാനം വരെയും കിഴിവും പഴയ സ്വര്‍ണ മാറ്റിയെടുക്കുമ്പോള്‍ 100 ശതമാനം മൂല്യവും ഉറപ്പാക്കുന്നു. ഏതു ജ്വല്ലറിയില്‍ നിന്നു വാങ്ങിയ ആഭരണങ്ങളും മികച്ച വില ഉറപ്പാക്കി തിരിച്ചെടുക്കുന്ന ബൈ ബാക്ക് ക്യാംപെയ്‌നും ഉണ്ട്.

വിലവര്‍ധനയില്‍ നിന്നു സംരക്ഷണം നേടാന്‍ വിലയുടെ 10 ശതമാനം മുതല്‍ മുന്‍കൂര്‍ നല്‍കി ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണത്തിന്റെ മൊത്തം ഭാരം, കല്ലുകളുടെ തൂക്കം, നിര്‍മാണച്ചെലവ്, കല്ലുകളുടെ വില എന്നിവ രേഖപ്പെടുത്തിയ പ്രൈസ് ടാഗുകള്‍ ഓരോ ആഭരണത്തോടൊപ്പവും ഉണ്ടായിരിക്കും.

ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും അതീവ പ്രാധാന്യം നല്‍കിയാണ് ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി. അഹമ്മദ് പറഞ്ഞു.