മലബാര്‍ ഗോള്‍ഡില്‍ അക്ഷയതൃതീയ ഓഫര്‍

Posted on: April 23, 2020

കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് അക്ഷയ തൃതീയയുടെ ഭാഗമായി സ്വര്‍ണം വാങ്ങുന്നതിന് ആകര്‍ഷകമായ ഓഫറുകള്‍ ഉള്‍ക്കൊള്ളുന്ന ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി. ഇത്തവണത്തെ അക്ഷയതൃത്രീയയില്‍ ഓരോ കുടുംബത്തിനും ഐശ്വര്യമുള്ള ഭാവി പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആകര്‍ഷകമായ ഓഫറുകള്‍ ഉള്‍ക്കൊള്ളുന്ന ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി.

ഇത്തവണത്തെ അക്ഷയതൃതീയയില്‍ ഓരോ കുടുംബത്തിനും ഐശ്വര്യമുള്ള ഭാവി പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആകര്‍ഷകമായ ഓഫറുകളും വിലവര്‍ധനയിലെ പരിരക്ഷയും ഉള്‍ക്കൊള്ളുന്ന പ്രോമിസ്ടു പ്രോട്ടക്ട് എന്ന പേരില്‍ സോഷ്യല്‍ മീഡിയവഴിയുള്ള പ്രചാരത്തിനു കമ്പനി രൂപം നല്‍കിയിട്ടുണ്ട്. 26 വരെ ഓണ്‍ലൈന്‍ വഴി അക്ഷയതൃതീയ വില്‍പന നടക്കും. ഇപ്പോള്‍ ഓണ്‍ലൈന്‍വഴി സ്വര്‍ണം ബുക്ക് ചെയ്ത ശേഷം ഷോറൂം വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ഉപയോക്താവിന് നേരിട്ട് അടുത്തുള്ള ഷോറൂമിലെത്തി ഇത് കൈപ്പറ്റാവുന്നതാണ്. സ്വര്‍ണം ബുക്ക് ചെയ്ത സമയത്തെ വിലയോ സ്വര്‍ണം നേരിട്ട് കൈപ്പറ്റുന്ന സമയത്തെ വിലയോ ഇതില്‍ ഏതാണ് കുറവ് അത് നല്‍കിയാല്‍ മതി. വളരെ ആകര്‍ഷകമായ ഓഫറുകളാണ് അക്ഷയ തൃതീയയുടെ ഭാഗമായി ഓണ്‍ലൈന്‍വഴി സ്വര്‍ണം വാങ്ങുന്നവര്‍ക്കായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

TAGS: Malabar Gold |