ദീപാവലി : സമ്മാനപദ്ധതിയും വിലക്കുറവുമായി മലബാര്‍ ഗോള്‍ഡ്

Posted on: October 15, 2019

കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ദീപാവലി ആഘോഷത്തിന് മാറ്റുകൂട്ടാനായി ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണ സമ്മാന പദ്ധതിയും പ്രത്യേക വിലക്കുറവും പ്രഖ്യാപിച്ചു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ രാജ്യത്തെ ഷോറൂമുകളില്‍ നിന്നുള്ള ഓരോ 15,000 രൂപയുടെ ഗോള്‍ഡ് പര്‍ച്ചേഴ്‌സിനും ഒരു സ്വര്‍ണനാണയം വീതവും സമ്മാനമായി ലഭിക്കും.

ദീപാവലിയുടെ ഭാഗമായി പ്രത്യേക വിലക്കുറവില്‍ ഏറ്റവും പുതിയ ഡിസൈനുകളിലെ സ്വര്‍ണ, വജ്ര ആഭരണങ്ങലുടെ വലിയ ശേഖരം ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്. ഒക് ടോബര്‍ 10 മുതല്‍ നവംബര്‍ 10 വരെയുള്ള കാലയളവിലാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക. സ്വര്‍ണ വിലവര്‍ധനയില്‍ നിന്ന് രക്ഷനേടാനായി ഉപഭോക്താക്കള്‍ക്ക് വിലയുടെ 10 ശതമാനം നല്‍കി അഡ്വാന്‍സ് ബുക്കിംഗിനുള്ള അവസരവുമുണ്ട്.

ഉപഭോക്താക്കളാണ് തങ്ങളുടെ ഏറ്റവും വലിയ ശക്തി. അതുകൊണ്ടാണ് ദീപാവലിപോലുള്ള വിശേഷാവസരങ്ങളില്‍ വളരെ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കുപോലും ആഭരണങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന രീതിയില്‍ പ്രത്യേക വിലക്കുറവും സമ്മാനങ്ങളുമെല്ലാം പ്രഖ്യാപിച്ചിട്ടുള്ളത്. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം. പി. അഹമ്മദ് പറഞ്ഞു.

www. malabargoldanddiamonds.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ പര്‍ച്ചേഴ്‌സിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

TAGS: Malabar Gold |