699 രൂപക്ക് ജിയോ ഫോണ്‍ – ജിയോയുടെ ദീപാവലി ഓഫര്‍

Posted on: October 2, 2019

കൊച്ചി : ദസ്സറ, ദീപാവലി ഉത്സവകാല ഓഫറായി ജിയോ ഫോണ്‍ 699 രൂപയ്ക്ക് ലഭ്യമാകും. നേരത്തെ 1500 രൂപയ്ക്കു നല്‍കിവന്ന ഫോണാണ് 699 രൂപ നിരക്കില്‍ ജിയോ ഇപ്പോള്‍ ലഭ്യമാക്കുന്നത്. പകരം പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ആവശ്യമില്ല.

2 ജി ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിലും താന്ന വിലയില്‍ ജിയോ ഫോണ്‍ ലഭ്യമാക്കുന്നതുവഴി ഇന്ത്യയിലെ ഓരോ പൗരനും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുകയാണ് ജിയോ ലക്ഷ്യമിടുന്നത്.

ഉത്സവകാല സൗജന്യമായി ആദ്യത്തെ 7 റീച്ചാര്‍ജിന് 99 രൂപയുടെ അധിക ഡേറ്റ കൂടി ലഭ്യമാകും (free). ദസ്സറ മുതല്‍ ദീപാവലി വരെയുള്ള കാലയളവിലാണ് ഈ സൗജന്യങ്ങള്‍ ജിയോ ലഭ്യമാക്കുന്നത്.

ജിയോ ഫോണ്‍ ദീപാവലി ഓഫര്‍ വഴി ഓരോ ഇന്ത്യക്കാരനെയും ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമാകാനും അതിന്റെ ഫലങ്ങള്‍ അനുഭവിക്കാനും പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് റിലയന്‍സ് ഇന്ത്യ ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

TAGS: Jio |