കാഡ്ബറി ഡയറി മിൽക്ക് 30 % ലെസ് ഷുഗർ വിപണിയിൽ

Posted on: June 11, 2019

മുംബൈ : മോണ്ടെലെസ് ഇന്റർനാഷണൽ കാഡ്ബറി ഡയറി മിൽക്ക് 30 % ലെസ് ഷുഗർ വിപണിയിൽ അവതരിപ്പിച്ചു. കാഡ്ബറി ഡയറി മിൽക്ക് 30 % ലെസ് ഷുഗർ 43 ഗ്രാം ബാറിന് 50 രൂപയാണ് വില.

പരമ്പരാഗത ഡയറി മിൽക്കിനെ അപേക്ഷിച്ച് 30 ശതമാനം മധുരം കുറവായിരിക്കുമെങ്കിലും പുതിയ ബാർ രുചിയിൽ മികച്ചതായിരിക്കുമെന്ന് മോണ്ടെലെസ് ഇന്ത്യ പ്രസിഡന്റ് ദീപക് അയ്യർ പറഞ്ഞു. യാതൊരുവിധ കൃത്രിമ മധുരങ്ങളും നിറങ്ങളും പ്രസർവേറ്റീവുകളും പുതിയ ഉത്പന്നത്തിൽ അടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലും യുകെയിലുമായി നടത്തിയ രണ്ട് വർഷത്തെ പരീക്ഷണങ്ങളുടെ ഫലമായാണ് കാഡ്ബറി ഡയറി മിൽക്ക് 30 % ലെസ് ഷുഗർ വികസിപ്പിച്ചതെന്ന് മോണ്ടെലെസ് ഇന്ത്യ മാർക്കറ്റിംഗ് ഡയറക്ടർ (ചോക്കലേറ്റ്‌സ്) അനിൽ വിശ്വനാഥൻ പറഞ്ഞു.