മോൺഡെലസ് ചോക്കലേറ്റ് ഫാക്ടറി ശ്രീസിറ്റിയിൽ

Posted on: April 26, 2016

Mondelez-Big

ഹൈദരാബാദ് : മോൺഡെലസ് ഇന്ത്യ (കാഡ്ബറി ഇന്ത്യ) ഏഷ്യ-പസഫിക്കിലെ ഏറ്റവും വലിയ ചോക്കലേറ്റ് ഫാക്ടറി ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിൽ തുറന്നു. ഇവിടെ പ്രതിവർഷം 60,000 ടൺ ചോക്കലേറ്റാണ് ഉത്പാദിപ്പിക്കാൻ കഴിയും. അഞ്ച് വർഷത്തിനുള്ളിൽ മൂന്ന് ഘട്ടമായി 2,300 കോടി രൂപ ചെലവിൽ ഫാക് ടറി വികസിപ്പിക്കുന്നത്.

ഫാക്ടറിയുടെ ഒന്നാംഘട്ട ഉദ്ഘാടനം ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിർവഹിച്ചു. കൺഫെഷനറി-ബിസ്‌ക്കറ്റ് വിഭാഗങ്ങളിലായി 2020 ൽ 2,50,000 ടൺ ഉത്പാദനശേഷി കൈവരിക്കാനാകുമെന്ന് മൊൺഡെലസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡാനിയൽ മയേഴ്‌സ് പറഞ്ഞു. ഫാക്ടറി 1,600 പേർക്ക് തൊഴിലവസരം നൽകുമെന്നും അദേഹം കൂട്ടിച്ചേർത്തു.