മോണ്ടിലെസ് മുംബൈയിൽ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നു

Posted on: September 17, 2016

mondelez-cadbury-diary-milk

മുംബൈ : കാഡ്ബറി ചോക്കലേറ്റ് നിർമാതാക്കളായ മോണ്ടിലെസ് മുംബൈ താനെയിൽ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നു. നൂറ് കോടി രൂപ മുതൽ മുടക്കിലാണ് ആഗോള ഗവേഷണ-വികസന വിഭാഗവും ക്വാളിറ്റി ഹബും സ്ഥാപിക്കുന്നത്. 150 ഗവേഷകർ ഇവിടെയുണ്ടാകും.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത്തരം 9 ഗവേഷണ-വികസന കേന്ദ്രങ്ങളാണ് മോണ്ടിലെസ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. മോണ്ടിലെസ് ആന്ധ്രയിൽ 1,270 കോടി രൂപ മുതൽമുടക്കി നിർമ്മിച്ച പുതിയ പ്ലാന്റ് ഈ വർഷം ഏപ്രിലിൽ ഉത്പാദനം ആരംഭിച്ചു.