റിലയന്‍സ് സ്മാര്‍ട്ട് സ്റ്റോര്‍ പെരുമ്പാവൂരില്‍ ആരംഭിച്ചു

Posted on: May 1, 2019

കൊച്ചി, ഏപ്രില്‍ 29, 2019 – റിലയന്‍സ് റിറ്റെയിലിന്റെ സ്മാര്‍ട്ട് സ്റ്റോര്‍ സൂപ്പര്‍മാര്‍ക്കറ്റ് പെരുമ്പാവൂര്‍ എ.എം.റോഡില്‍ സാന്‍ജോ ഹോസ്പിറ്റലിന് എതിര്‍വശം റ്റി.എം.എസ് സെന്റെറില്‍ ആരംഭിച്ചു. പഴങ്ങള്‍, പച്ചകറികള്‍, ഗ്രോസറി, അടുക്കള ഉപകര്‍ണങ്ങള്‍, വീട്ടുപകരണങ്ങള്‍, മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിശാലമായ ഷോറൂമാണ് റിലയന്‍സ് സ്മാര്‍ട്ട് സ്റ്റോറില്‍ ഉപഭോക്തകള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

പെരുമ്പാവൂരില്‍ റിലയന്‍സ് സ്മാര്‍ട്ട് സ്റ്റോര്‍ തുടങ്ങയിതോടെ ഇപ്പോള്‍ കേരളത്തില്‍ 8 സ്റ്റോറുകളാണ് റിലയന്‍സ് റിടെയിലിനുള്ളത്. 9507 ചതുരശ്ര അടിയിലാണ് പെരുമ്പാവൂരിലെ റിലയന്‍സ് സ്മാര്‍ട്ട് സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. സാധനങ്ങളുടെ ഗുണമേന്‍മ ഉറപ്പുവരുത്തി ഉപഭോക്താകളുമായുള്ള ബന്ധം നിലനിര്‍ത്തുകയാണ് ലക്ഷ്യം.

ഈ വര്‍ഷം മുഴുവന്‍ എല്ലാ സാധനങ്ങളും മാക്‌സിമം റിടെയില്‍ വിലയെക്കാള്‍ 5% ഡിസ്‌കൌന്റില്‍ നല്‍കും. 1499 രൂപയുടെ സാധനങ്ങള്‍ വാങ്ങുംബോള്‍ ഒരു കിലോ പഞ്ചസാര 9 രൂപ നിരക്കില്‍ ലഭ്യമാകും എന്നതാണു മറ്റൊരു ഓഫര്‍. കൂടാതെ പഴങ്ങള്‍ക്കും പച്ചകറികള്‍ക്കും ഏറ്റവും കുറഞ്ഞ വിലമാത്രമാണ് ഈടാക്കുന്നത്.

999 രൂപയുടെ സാധനങ്ങള്‍ വാങ്ങുംബോള്‍ ഒരു കിലോ ഉള്ളി, തേങ്ങ, തുടങ്ങിയവ് 9 രൂപ നിരക്കില്‍ ലഭ്യമാകുന്ന ‘പവര്‍ ഓഫ് 9 ഓഫറും റിലയന്‍സ് സ്മാര്‍ട്ട് ഉദ്ഘാടന ഓഫറായി നല്‍കുന്നുണ്ട്. 100ലധികം റിലയന്‍സ് സ്മാര്‍ട്ട് സ്റ്റോറുകള്‍ രാജ്യത്തു പ്രവര്‍ത്തിച്ചു വരുന്നു.

TAGS: Reliance |