അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം ടൈറ്റന്‍ സൂപ് വാച്ചുകള്‍ വിപണിയില്‍

Posted on: April 24, 2019

 

കൊച്ചി: കുട്ടികള്‍ക്കായി മാര്‍വല്‍ യൂണിവേഴ്‌സില്‍ കോമിക് കഥാപാത്രങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം ടൈറ്റന്‍ സൂപ് വാച്ച് ശേഖരം വിപണിയിലെത്തി. കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം ശേഖരത്തിലെ ടൈറ്റന്‍ സൂപ് വാച്ചുകള്‍ നിറയുന്നത്.

അയണ്‍ മാന്‍, സ്‌പൈഡര്‍ മാന്‍, ക്യാപ്റ്റന്‍ അമേരിക്ക, ക്യാപ്റ്റന്‍ മാര്‍വല്‍ തുടങ്ങി ഏഴ് വ്യത്യസ്ത രൂപകല്‍പ്പനയിലാണ് ഈ ശേഖരം അവതരിപ്പിക്കുന്നത്. 975 രൂപയാണ് ശേഖരത്തിലെ വാച്ചുകളുടെ വില. സവിശേഷമായി രൂപകല്‍പ്പന ചെയ്ത ഡയലുകളും കുട്ടികള്‍ക്ക് സുരക്ഷിതമായ സ്ട്രാപ്പുകളും 3 എടിഎം വരെ വെള്ളം കയറാത്തതുമായ വാച്ചുകളാണ് ഈ ശേഖരത്തിലുള്ളത്.

വേള്‍ഡ് ഓഫ് ടൈറ്റന്‍ സ്റ്റോറുകള്‍, അംഗീകൃത ഡീലര്‍മാര്‍, ടൈറ്റന്‍ കോ.ഇന്‍ എന്ന ഓണ്‍ലൈന്‍ സ്‌റ്റോര്‍, ഫ്്‌ളിപ്കാര്‍ട്ട്, ആമസോണ്‍, ടാറ്റ ക്ലിക് എന്നിവിടങ്ങളില്‍നിന്ന് ഈ ശേഖരം സ്വന്തമാക്കാം.

TAGS: Titan Zoop |