മാഗിയുടെ 9 ഇനങ്ങൾ പിൻവലിക്കണമെന്ന് ഫുട്‌സേഫ്ടി അഥോറിട്ടി

Posted on: June 5, 2015

Maggi-Oats-Masala-Noodles-b

ന്യൂഡൽഹി : മാഗി നൂഡിൽസിന്റെ 9 ഇനങ്ങൾ വിപണിയിൽ നിന്ന് ഉടൻ പിൻവലിക്കണമെന്ന് ഫുട്‌സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ്‌സ് അഥോറിട്ടി ഓഫ് ഇന്ത്യ നെസ്‌ലെയോട് ആവശ്യപ്പെട്ടു. ഇവയുടെ ഉത്പാദനം, വില്പന, കയറ്റുമതി എന്നിവ നിർത്തിവയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

അഥോറിട്ടിയുടെ അനുമതിയില്ലാതെ പുറത്തിറക്കിയ മാഗി ഓട്ട്‌സ് മസാല നൂഡിൽസ് ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്പന്നങ്ങളുടെ ലേബലിംഗ് സംബന്ധിച്ച് പാലിക്കേണ്ട നടപടിക്രമങ്ങൾ ലംഘിച്ചതിന് നെസ്‌ലെയോട് മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനും നിർദേശിച്ചു.