ബ്രിട്ടണിലും സിംഗപ്പൂരിലും മാഗിക്കെതിരെ അന്വേഷണം

Posted on: June 5, 2015

Maggi-Big

മുംബൈ : ഇന്ത്യയിലെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടണിലും സിംഗപ്പൂരിലും മാഗി നൂഡിൽസിനെതിരെ അന്വേഷണം. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന മാഗി നൂഡിൽസ് പരിശോധന പൂർത്തിയാകും വരെ ഇറക്കുമതി ചെയ്യുകയോ വിൽക്കുകയോ അരുതെന്ന് സിംഗപ്പൂർ അഗ്രി-ഫുഡ് & വെറ്റിർനറി അഥോറിട്ടി വ്യാപാരികൾക്ക് നിർദേശം നൽകി.

ഇന്ത്യൻ ഷോപ്പുകളിൽ വിൽക്കുന്ന മാഗി നൂഡിൽസിനെതിരെ ബ്രിട്ടണും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുകെയിലെ ഫുഡ് സ്റ്റാൻഡേർഡ്‌സ് ഏജൻസി നെസ്‌ലെയുമായി ബന്ധപ്പെട്ടു വരികയാണെന്ന് വ്യക്തമാക്കി.