ജോണ്‍ വര്‍ഗീസ് ധനലക്ഷ്മി ബാങ്ക് ജനറല്‍ മാനേജര്‍

Posted on: March 5, 2024

തൃശൂര്‍ : ധനലക്ഷ്മി ബാങ്ക് ജനറല്‍ മാനേജറായി ജോണ്‍വര്‍ഗീസ് ചുമതലയേറ്റു. ബിസിനസ് ഡെവലപ്‌മെന്റ്, ഓപ്പറേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ്, അസോസിയേറ്റ് പ്രൊഡക്റ്റ്‌സ് ബിസിനസ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നിവയുടെ ചുമതലയും അദ്ദേഹം വഹിക്കും. നിലവില്‍ ബാങ്കിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ് വിഭാഗത്തിന്റെ മേധാവിയായിരുന്നു.

ബാങ്കിങ്ങിലും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും 31 വര്‍ഷത്തിലധികം അനുഭവ സമ്പത്തുള്ള ഇദ്ദേഹം ധനലക്ഷ്മി ബാങ്കില്‍ 2005 മുതല്‍ വിവിധ വിഭാഗങ്ങളിലായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് സെക്യൂരിറ്റി വിഭാഗം മേധാവി, ചീഫ് കംപ്ലൈന്‍സ് ഓഫിസര്‍ ചീഫ് ക്രെഡിറ്റ് ഓഫിസര്‍, റീജ്യണല്‍ ഹെഡ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എട്ട് വര്‍ഷത്തോളംഫെഡറല്‍ ബാങ്കിലായിരുന്നു.