സഞ്ജയ് കുമാര്‍ ഗെയ്ല്‍ മാര്‍ക്കറ്റിംഗ് ഡയറക്റ്ററായി ചുമതലയേറ്റു

Posted on: June 17, 2023

ന്യൂഡല്‍ഹി : ഗെയ്ല്‍ (ഇന്ത്യ) ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് ഡയറക്റ്ററായി സഞ്ജയ് കുമാര്‍ ചുമതലയേറ്റു. 2022 ഏപ്രില്‍ മുതല്‍ സിഎന്‍ജി വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററായിരുന്നു.

ഒപ്പം മഹാരാഷ്ട്ര നാച്ചുറല്‍ ഗ്യാസ് ലിമിറ്റഡ് (എംഎന്‍ജിഎ ഗ്ലോബല്‍ (സിംഗപ്പൂര്‍) പിടിച്ചു എന്നീ ബോര്‍ ഡുകളിലെ ഗെയിന്റെ നോമിനി ഡയറക്റ്ററുമായിരുന്നു. ഐഐടി ഖരഗ്പൂരില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗും, എംബിഎയും നേടിയ ഇദ്ദേഹത്തിന് പ്രകൃതി വാതക മേഖലയില്‍ 35 വര്‍ഷത്തിലേറെ അനുഭവസമ്പത്തുണ്ട്.

1988ല്‍ ഗെയ്‌ലില്‍ ഭാഗമായ ഇദ്ദേഹം മൂന്ന് പതിറ്റാണ്ടുകളായി ഗ്യാസ് മാര്‍ക്കറ്റിംഗ്, എല്‍എന്‍ജി സോഴ്‌സിംഗ് ട്രേഡിംഗ് ഷിപ്പിംഗ്, ബിസിനസ് ഡെവലപ്‌മെന്റ്, ഗ്യാസ് ട്രാന്‍സ്മിഷന്‍, പ്രൊജക്റ്റ് മാനെജ്‌മെന്റ്, ഗ്യാസ് പൈപ്പ്‌ലൈന്‍ ഓപ്പറേഷന്‍ & മെയിന്റനന്‍സ് എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2011ല്‍ ഗെയ്‌ലിന്റെ വിദേശ എല്‍എന്‍ജി ട്രേഡിംഗ് അനുബന്ധ സ്ഥാപനമായ ഗെയ്ല്‍ ഗ്ലോബല്‍ (സിംഗപ്പൂര്‍) പിടിഇ സ്ഥാപിച്ചത് സഞ്ജയ് കുമാറായിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍, ആഗോളഎല്‍എന്‍ജി വിപണിയിലെ മികച്ച സ്ഥാപനമാക്കി മാറ്റുന്നതില്‍ ഇദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നു.