സന്ധ്യ ദേവനാഥന്‍ മെറ്റ ഇന്ത്യയുടെ പുതിയ മേധാവി

Posted on: November 18, 2022

മുംബൈ : ഫെയ്‌സ് ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ ഇന്ത്യയുടെ പുതിയ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. ഈ മാസമാദ്യം മെറ്റയുടെ ഇന്ത്യ മേധാവിയും മല്‌യാളിയുമായ അജിത് മോഹന്‍ രാജിവച്ചതോടെയാണ് പുതിയ മേധാവിയെ നിയമിച്ചത്.

മെറ്റ ഏഷ്യ-പസഫിക് വൈസ് പ്രസിഡന്റ് ഡാന്‍ നിയറിയുടെ കീഴില്‍ ജനുവരി ഒന്നിനാണ് സന്ധ്യ ദേവനാഥന്‍ മെറ്റ ഇന്ത്യ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുക. ഏഷ്യപസഫിക് നേതൃസംഘത്തിലും
ഭാഗമായിരിക്കും. വന്‍കിട ടെക്‌നോളജികമ്പനികള്‍ക്കു മേല്‍ ഇന്ത്യനിയമങ്ങളിലൂടെ നിയന്ത്രണം കടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് സന്ധ്യ ചുമതലയേല്‍ക്കുന്നത്.

2000ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നു മാനെജ്‌മെന്റ് സ്റ്റഡീസില്‍ എംബിഎ പൂര്‍ത്തിയാക്കിയ സന്ധ്യയ്ക്ക് ബാങ്കിംഗ്, പേയ്‌മെന്റ്, ടെക്‌നോളജി എന്നിവയില്‍ 22 വര്‍ഷത്തെ സേവനപരിചയമുണ്ട്. 2016 മുതല്‍ ഇവര്‍ മെറ്റയിലുണ്ട്. 2020ല്‍ മെറ്റയുടെ ഏഷ്യ പസഫിക് ഗെയിമിംഗ് മേധാവിയായി. സിംഗപ്പുര്‍, വി
യറ്റ്‌നാം എന്നിവടങ്ങളില്‍ മെറ്റയുടെ വളര്‍ച്ചയ്ക്കും തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഇ-കൊമേഴ്‌സ് സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും ചുക്കാന്‍ പിടിച്ചു.