മെറ്റ വെരിഫൈഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു

Posted on: June 8, 2023

ന്യൂഡല്‍ഹി : ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കുള്ള മെറ്റ വെരിഫൈഡ് ഇന്ത്യയില്‍ അവതരിപ്പിച്ചതായി മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.

സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക് അക്കൗണ്ടുകള്‍ വെരിഫൈ ചെയ്യുന്ന വരിസംഖ്യാ പാക്കേജാണ് മെറ്റ വെരിഫൈഡ്.

ആന്‍ഡ്രോയ്ഡിലും ഐഒഎസിലും പ്രതിമാസം 699രൂപയാണ് നിരക്ക്. 599 രൂപയ്ക്ക് ഡെസ്‌ക്ടോപ് പതിപ്പ് ഉടന്‍ അവതരിപ്പിക്കും. വെരിഫൈഡ് അക്കൗണ്ട് ഉള്ളവര്‍ക്ക് നേരത്തേ സൗജന്യമായി തുടരാം.

TAGS: Meta |