സംവിധായകന്‍ ലാല്‍ ജോസിന്റെ അച്ഛന്‍ എ.എം ജോസ് അന്തരിച്ചു

Posted on: January 4, 2022

പാലക്കാട് : ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസിന്റെ അച്ഛന്‍ മായന്നൂര്‍ മേച്ചേരി വീട്ടില്‍ എ.എം.ജോസ് (82) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച്ച വൈകുന്നേരം 3ന് ഒറ്റപ്പാലം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍ നടക്കും.

ഈസ്റ്റ് ഒറ്റപ്പാലം ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ റിട്ടയേഡ് അധ്യാപകനാണ്. ഭാര്യ: ലില്ലി ജോസ് (റിട്ട. അധ്യാപിക, ഒറ്റപ്പാലം എല്‍എസ്എന്‍ ഗേള്‍സ് സ്‌കൂള്‍).

ലിജു,ലിന്റോ എന്നിവരാണ് മറ്റുമക്കള്‍. ലീന (ഒറ്റപ്പാലം എല്‍എസ്എന്‍ സ്‌കൂള്‍ അധ്യാപിക) ഇഗ്നേഷ്യസ്, നിഷ എന്നിവര്‍ മരുമക്കളാണ്.