ലിയോ ക്ലബ് ഡിസ്ട്രിക്ട് ഭാരവാഹികള്‍ സ്ഥാനമേറ്റു

Posted on: September 8, 2021

വലപ്പാട് : ലിയോ ക്ലബ് ഡിസ്ട്രിക്ട് 318 D യുടെ പ്രസിഡന്റായി അഭിജിത് പ്രകാശും സെക്രട്ടറിയായി ഭവ്യ സി ഓമനക്കുട്ടനും ട്രഷററായി സി ഭരത് കൃഷ്ണനും ചുമതലയേറ്റു. വലപ്പാട് മണപ്പുറം ഹൗസില്‍ വെച്ചു നടന്ന ചടങ്ങ് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡയറക്ടറും മണപ്പുറം ഫിനാന്‍സ് എം ഡിയുമായ വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.

അധ്യാപകദിനത്തോടനുബന്ധിച്ചു മികച്ചധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ റിട്ടയേര്‍ഡ് അധ്യാപകനായ കെ ഗോവിന്ദന്‍ മാസ്റ്റര്‍ , മറ്റു റിട്ടയേര്‍ഡ് അധ്യാപകരായ ജോര്‍ജ് മോറേലി, സുഷമ നന്ദകുമാര്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

ലയണ്‍സ് ഡിസ്ട്രിക്ട് 318D യുടെ ഗവര്‍ണര്‍ ജോര്‍ജ് മോറേലി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ലയണ്‍സ് മള്‍ട്ടിപിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ സാജു ആന്റണി പാത്താടാന്‍, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍, സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടോണി ഏനോക്കാരന്‍ ലിയോ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ കെ എം അഷറഫ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ലയണ്‍സ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍മാരായ ഉണ്ണി വടക്കാഞ്ചേരി, രാമാനുണ്ണി, ലയണ്‍സ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ ജോര്‍ജ് ഡി ദാസ്, നന്ദകുമാര്‍ കൊട്ടാരത്ത്, ഇ. ഡി ദീപക്, അഡ്വക്കേറ്റ് സൂര്യപ്രഭ, മറ്റു ലയണ്‍സ് ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.

 

TAGS: Lions Club |