എം. ആര്‍. കുമാര്‍ എല്‍ഐസി ചെയര്‍മാനായി തുടരും

Posted on: June 10, 2021

മുംബൈ : പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി.യുടെ ചെയര്‍മാനായി എം.ആര്‍. കുമാര്‍ 2022 മാര്‍ച്ച് 13 വരെ തുടരും.

2021 ജൂണ്‍ 30-ന് കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്രമന്ത്രിസഭയുടെ നിയമനകാര്യസമിതി ഒമ്പതുമാസത്തേക്കുകൂടി അദ്ദേഹത്തിന്റെ കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്. എല്‍.ഐ.സി.യുടെ ഐ.പി.ഒ.യ്ക്കു മുന്നോടിയായി മൂല്യനിര്‍ണയനടപടികള്‍ പുരോഗമിക്കവേയാണ് തീരുമാനം.

TAGS: LIC | M R Kumar |