സഞ്ജീവ് കടാരിയ ബാറ്റയുടെ ആഗോള മേധാവി

Posted on: December 2, 2020

മുംബൈ : പാദരക്ഷ നിര്‍മാണ രംഗത്തെ ആഗോള ബ്രാന്‍ഡ് ആയ ബാറ്റയെ ഇനി നയിക്കുക ഇന്ത്യക്കാരനായ സഞ്ജീവ് കടാരിയ. ബാറ്റ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ (സിഇഒ) ആയ സഞ്ജീവിനെ ഉടന്‍ പ്രാബല്യത്തോടെയാണ് ആഗോള സിഇഒ ആക്കിയത്. ബാറ്റ ഷൂ ഓര്‍ഗനൈസേഷന്റെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ്.

5 വര്‍ഷമായി ആഗോള സിഇഒ ആയ അലക്‌സിസ് നസാര്‍ഡ് പടിയിറങ്ങുമ്പോഴാണ് സഞാജീവിന്റെ നിയമനം. യുണിലീവന്‍, യം ബ്രാന്‍ഡ്‌സ്, വോഡഫോണ്‍ തുടങ്ങിയ ആഗോള കമ്പനികളില്‍ പ്രവര്‍ത്തിച്ച സഞ്ജീവ് കടാരിയ 2017 ലാണ് ഇന്ത്യാമേധാവിയായി ബാറ്റയില്‍ ചേര്‍ന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബാറ്റയ്ക്കു യുവ ഇമേജ് കൈവരുകയും ലാഭം ഇരട്ടിക്കുകയും ചെയ്തു. 1894 ല്‍ ചെക്കോ സ്ലോവാക്യയില്‍ ആരംഭിച്ച ബാറ്റയുടെ ആസ്ഥാനം ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലാണ്.

 

TAGS: Bata | Sanjiv Kataria |