അക്ഷയ് അഗര്‍വാള്‍ ഇന്ത്യന്‍ ചേംബര്‍ പ്രസിഡന്റ്

Posted on: November 3, 2020

കൊച്ചി: ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഐ.സി.സി.ഐ.) യുടെ പ്രസിഡന്റായി അക്ഷയ് അഗര്‍വാളിനെ തിരഞ്ഞെടുത്തു. അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറാണ് ഇദ്ദേഹം.

ആര്‍.എന്‍. അഗര്‍വാള്‍ സണ്‍സിന്റെ മേധാവി വികാസ് അഗര്‍വാളാണ് വൈസ് പ്രസിഡന്റ്. മാനേജിങ് കമ്മിറ്റി അംഗങ്ങളായി എബ്രഹാം ഫിലിപ്പ്, സുനില്‍ അഗര്‍വാള്‍, അരുണ്‍ ഡേവിഡ് മൂക്കന്‍, മധുസൂദനന്‍ ഗുപ്ത, രാജ്കുമാര്‍ ഗുപ്ത എന്നിവരെയും 123-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുത്തു.

TAGS: Akshay Agarwal |