റീനി അജിത് റിസർവ് ബാങ്ക് കേരള – ലക്ഷദ്വീപ് ഡയറക്ടർ

Posted on: July 27, 2019

തിരുവനന്തപുരം : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരള, ലക്ഷദ്വീപ് മേഖലാ ഡയറക്ടറായി റീനി അജിത് ചുമതലയേറ്റു. നേരത്തെ ആന്ധ്രാ പ്രദേശിലെയും തെലങ്കാനയിലെയും ബാങ്കിംഗ് ഓംബുഡ്‌സ്മാനായിരുന്നു.

ആർബിഐയുടെ മുംബൈ ഓഫീസിൽ 1993 ൽ ജോലിയിൽ പ്രവേശിച്ച റീനി റിസർവ് ബാങ്കിന്റെ ബംഗലുരുവിലും തിരുവനന്തപുരത്തുമുള്ള കേന്ദ്ര-മേഖലാ ഓഫീസുകളിൽ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.