വി.പി. നന്ദകുമാറിന് സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ് കേരള അവാർഡ്

Posted on: January 9, 2019

കൊച്ചി : മണപ്പുറം ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാറിന് സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ് കേരളയുടെ 2018 ലെ ബിസിനസ് മാൻ അവാർഡ്. ജനുവരി 12 ന് ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സി. രവീന്ദ്രനാഥ് പുരസ്‌കാരം സമ്മാനിക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി മുഖ്യപ്രഭാഷണം നടത്തും.

എസ്എഫ്ബിസികെ പ്രസിഡന്റ് ജോസ് വി ജോസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടർ ശ്യാം ശ്രീനിവാസൻ സുവനീർ പ്രകാശനം ചെയ്യും. ബാങ്കിംഗ് എക്‌സലൻസ് പുരസ്‌കാരം എം എ യൂസഫലി വിതരണം ചെയ്യും. എസ്എഫ്ബിസികെ ജനറൽ സെക്രട്ടറി കെ. യു. ബാലകൃഷ്ണൻ, രക്ഷാധികാരി എബ്രാഹം തര്യൻ, ഐഎംഎഫ് അഡൈ്വസർ പി.ആർ. രവി മോഹൻ, കേരള ഗ്രാമീൺ ബാങ്ക് ചെയർമാൻ നഗേഷ് വി. വൈദ്യ, സി.പി. മോഹൻദാസ് എന്നിവർ പ്രസംഗിക്കും.