രാജേഷ് സുബ്രമണ്യം ഫെഡക്‌സ് സി ഇ ഒ

Posted on: December 27, 2018

വാഷിംഗ്ടണ്‍ : അമേരിക്കന്‍ കൊറിയര്‍ സര്‍വീസായ ഫെഡക്‌സിന്റെ സി ഇ ഒയായി മലയാളിയായ രാജേഷ് സുബ്രമണ്യത്തെ തെരഞ്ഞെടുത്തു. രാജേഷ് നിലവില്‍ ഫെഡക്‌സിന്റെ വൈസ് പ്രസിഡന്റും കമ്യൂണിക്കേഷന്‍ ഓഫീസറുമാണ്.

ജനുവരി ഒന്നു മുതലാണ് അദേഹം കമ്പനിയുടെ തലപ്പത്തെത്തുക. ഡേവിഡ് എ ചുന്നിംഗ്ഹാം വിരമിക്കുന്ന ഒഴിവിലേക്കാണ് രാജേഷ് എത്തുക. കഴിഞ്ഞ 27 വര്‍ഷമായി ഫെഡക്‌സിലെ വിവിധ എക്‌സിക്യൂട്ടീവ് പദവികള്‍ അദേഹം വഹിച്ചിട്ടുണ്ട്.