May 2024
വെട്രി സുബ്രഹ്മണ്യം യുടിഐ എഎംസി ഇക്വിറ്റി തലവൻ
Posted on: January 26, 2017
കൊച്ചി : യുടിഐ അസറ്റ് മാനേജ്മെന്റ് ഗ്രൂപ്പ് വൈസ് പ്രസിഡന്റും ഇക്വിറ്റി തലവനുമായി വെട്രി സുബ്രഹ്മണ്യം നിയമിതനായി. യുടിഐ എഎംഎസിയുടെ റിസേർച്ച്, ഓഹരി മ്യൂച്വൽ ഫണ്ട് പദ്ധതികളുടെ ഫണ്ട് മാനേജ്മെന്റ് എന്നീ ചുമതലകൾ സുബ്രഹ്മണ്യത്തിനാണ്.
ഏകദേശം 35,000 കോടി രൂപയിലധികം ആസ്തിയാണ് ഓഹരി മ്യൂച്വൽ ഫണ്ട് പദ്ധതികളിലുള്ളത്.രാജ്യത്തെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ടുകളിലൊന്നായ് യുടിഐയ്ക്ക് 219 സ്കീമുകളിലായി ഒരു കോടിയിലധികം നിക്ഷേപകരുണ്ട്.
രണ്ടു ദശകമായി ഫണ്ട് മാനേജ്മെന്റ്, റിസേർച്ച് എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വെട്രി ഐഐഎം ബാംഗ്ളൂരിൽ നിന്നു എംബിഎ നേടിയിട്ടുണ്ട്. ഇൻവെസ്കോ അസറ്റ് മാനേജ്മെന്റ്, കോട്ടക് മഹീന്ദ്ര അസറ്റ് മാനേജ്മെന്റ്, മോട്ടിലാൽ ഒസ്വാൾ സെക്യൂരിറ്റീസ് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
TAGS: UTI Mutual Fund | Vetri Subramaniam |