പിഎഫ്‌സി- എസ്‌ജെവിഎന്‍ ധാരണയില്‍

Posted on: September 23, 2023

ന്യൂഡല്‍ഹി : പുനരുപയോഗ ഊര്‍ജം & താപ ഉത്പാദന പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതിനായി പിഎഫ്‌സി- എസ്‌ജെവിഎന്‍ നും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. 12,178 മെഗാവാട്ട് ശേഷിയുള്ള പുനരുപയോഗ ഊര്‍ജ സംരംഭങ്ങള്‍ (സോളാര്‍, ഹൈഡ്രോ, പമ്പ്ഡ് സ്റ്റോറേജ്) ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനാണ് ധാരണയായത്.

ഏകദേശം 1,18,826കോടി രൂപയാണ് ഇതിനായിനിക്ഷേപിക്കുക. പിഎഫ്‌സി ഡയറക്റ്റര്‍(കൊമേഴ്‌സ്യല്‍) മനോജ് ശര്‍മ,എസ്‌ജെവി എന്‍ ഡയറക്റ്റര്‍ (ഫിനാന്‍സ്) അഖിലേശ്വര്‍ സിങ്എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രം ഒപ്പിട്ടത്. പിഎഫ്‌സിസിഎംഡി പര്‍മീന്ദര്‍ ചോപ്ര എസ്‌ജെവിഎന്‍സിഎംഡി നന്ദലാല്‍ ശര്‍മ,എസ്‌ജെവിഎന്‍ഡയറക്റ്റര്‍ (പേഴ്‌സണല്‍) ഗീത കപൂര്‍, ഇഡി(പ്രൊജക്റ്റ്‌സ്) എച്ച്‌കെ. ദാസ്, ഇഡി(എന്റിറ്റി അസല്‍)വി.പക്കിരിസാമി, എച്ച്ഒയു (പ്രൊജക്റ്റ്‌സ്-സിഎസ്പി)നിതിന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.