അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷം പ്രമാണിച്ച് സവിശേഷ തപാല്‍ സ്റ്റാംപ് പുറത്തിറക്കി

Posted on: July 28, 2023

ന്യൂഡല്‍ഹി : അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷം പ്രമാണിച്ച് ഐടിസി, തപാല്‍ വകുപ്പുമായി ചേര്‍ ന്ന് സവിശേഷ തപാല്‍ സ്റ്റാംപ്പുറത്തിറക്കി. കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ സഹമന്ത്രി കൈലാഷ് ചൗധരി സ്റ്റാംപ് പ്രകാശനം ചെയ്തു. ന്യൂഡല്‍ഹിയില്‍നടന്ന ചടങ്ങില്‍ തപാല്‍ വകുപ്പ് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍
സുശ്രീ മഞ്ജു കുമാര്‍, ഐടി സി അഗ്രി ബിസിനസ് ഗ്രൂപ്പ്‌ഹെഡ് എസ്. ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലോകത്തിലെ ഏറ്റവും വലിയ മില്ലറ്റ് ഉത്പാദകരും രണ്ടാമത്തെ വലിയ കയറ്റുമതിക്കാരുമാണ് ഇന്ത്യ. ഈ പശ്ചാത്തലത്തിലാണ് ജി20 അഗ്രികള്‍ച്ചര്‍ മിനിസ്റ്റീരിയല്‍ സമ്മേളനത്തില്‍ ഹൈദരാബാദ് ആസ്ഥാനമായ ഐസിഎആര്‍ ഐഐഎംആറിനെ ഗ്ലോബല്‍ സെന്റര്‍ ഒഫ് എക്‌സലന്‍സ് ഓണ്‍ മി
ല്ലറ്റ്‌സ് (ശ്രീ അന്ന) ആയി പ്രഖ്യാപിച്ചതെന്ന് കേന്ദ്രസഹമന്ത്രി പറഞ്ഞു.

ദേശീയതലത്തില്‍ മാത്രമല്ല ആഗോളതലത്തിലും ലോകത്തെ സൂപ്പര്‍ ഫുഡായിത്തീര്‍ന്നിരിക്കുന്ന മില്ലറ്റുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള യാത്രയിലെ ഒരു നാഴികക്കല്ലാണ് പുതിയ സ്റ്റാംപെന്ന് ഇന്ത്യ പോസ്റ്റ് ഡെപ്യൂട്ടി ഡയറക്റ്റര്‍ ജനറല്‍ സുനില്‍ ശര്‍മ പറഞ്ഞു. ഇന്ത്യയില്‍ മില്ലറ്റുകളുടെ കൃഷി, ഉപഭോഗം എന്നിവയെക്കുറിച്ചും ശ്രീ അന്നയെക്കുറിച്ചുമുള്ള ബോധവത്കരണം ലക്ഷ്യമിട്ടാണ് പുതിയ സ്റ്റാംപ് പുറത്തിറക്കിയിരിക്കുന്നതെന്ന് ഐടിസി അഗ്രി ബിസിനസ് ഗ്രൂപ്പ് ഹെഡായ എസ്.ശിവകുമാര്‍ പറഞ്ഞു.

മുഖ്യധാരാ മില്ലറ്റുകളിലുള്ള സര്‍ക്കാരിന്റെ താത്പര്യത്തെ പിന്തുണച്ച്, ഈ വര്‍ഷം ജനുവരിയിലാണ് ഐടിസി മിഷന്‍ മില്ലറ്റ്‌സ് എന്ന സമര്‍പ്പിത സംരംഭത്തിന് തുടക്കമിട്ടത്. കരുത്തുറ്റ മില്ലറ്റ് കാര്‍ഷിക മൂല്യ
ശൃംഖല സൃഷ്ടിക്കുന്നതിലൂടെസുസ്ഥിര കാര്‍ഷിക സംവിധാനങ്ങള്‍ നടപ്പിലാക്കുക, ഗുഡ്് ഫോര്‍ യു’ ഭക്ഷണ പോര്‍ട്ട്‌ഫോളിയോ വികസിപ്പിക്കുക, പോഷകഗുണമേറിയ ഭക്ഷണ ഓപ്ഷനായ മില്ലറ്റിന്റെ ഗുണങ്ങളെക്കുറിച്ചുള്ള ഉപഭോ അവബോധം വര്‍ധിപ്പിക്കുക എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് കമ്പനി പദ്ധതി നടപ്പാക്കുന്നത്.