ബി എസ് എന്‍ എല്ലിന്റെ പുതിയ 4 ജി സൈറ്റുകള്‍ പഞ്ചാബില്‍

Posted on: July 19, 2023

ന്യൂഡല്‍ഹി : ബിഎസ്എ ന്‍എല്ലിന്റെ പുതിയ 4ജിസൈറ്റുകള്‍ പഞ്ചാബില്‍. 200 4ജി നെറ്റ് വര്‍ക്ക്
സൈറ്റുകളാണ് അവതരിപ്പിച്ചത്. പഞ്ചാബിലെ അമൃത്സര്‍, ഫിറോസ്പുര്‍,
പത്താന്‍കോട്ട് എന്നിവിടങ്ങളിലാണ് പുതിയ 4ജി സൈറ്റുകള്‍ എത്തുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി
സര്‍വീസസിന്റെ നേതത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ
നെറ്റ് വര്‍ക്ക് സൈറ്റുകള്‍ വിന്യസിക്കുന്നത്.

മുംബൈ ആസ്ഥാനമായുള്ള ടിസിഎസ് രാജ്യവ്യാപകമായി ഒരു ലക്ഷം 4ജി സൈറ്റുകള്‍ വിന്യസിക്കാനും പ്രവര്‍ത്തിപ്പിക്കാനും ബിഎസ്എന്‍എല്ലില്‍ നിന്ന് അംഗീകാരം നേടിയിരുന്നു. കഴിഞ്ഞ മാസമാണ് മന്ത്രിസഭയുടെ അനുമതി ലഭിച്ചത്. ബിഎസ്എന്‍എല്ലിന്റെ ഒരു ലക്ഷം 4ജിസൈറ്റുകള്‍ക്കായി ടിസിഎസിനും സര്‍ക്കാര്‍ ഉടമസന്തയിലുള്ള ഐടിഐ ലിമിറ്റഡിനുമാണ് കരാര്‍ലഭിച്ചത്.

15,000 കോടിയിലധികം രൂപയുടെ മുന്‍കൂര്‍ പര്‍ച്ചേസ് ഓര്‍ഡര്‍ആണ് കമ്പനിക്ക്‌ലഭിച്ചത്. മൊത്തംസൈറ്റുകളില്‍ 20 ശതമാനം ഐടിഐ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്‌റ്റോബര്‍ മുതല്‍ ബിഎ സ്എന്‍എല്‍ 4ജി നെറ്റ് വര്‍ക്ക് വിന്യസിച്ചേക്കുമെന്നാണ് സൂചന. 12 മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS: BSNL 4 G Site |